Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കായംകുളത്തും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം ; 4 പേർക്ക് പരിക്ക്

കായംകുളത്തും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം ; 4 പേർക്ക് പരിക്ക്
  തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. കണ്ണൂർ അഞ്ചരക്കണ്ടിക്ക് സമീപം അമ്പനാട് മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. ചക്കരക്കൽ ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ടി. കെ. അജീഷ് മുരിങ്ങേരി, അമ്പനാട് സ്വദേശി സുനീഷ് , ഐഎൻടിയുസി മണ്ഡലം പ്രസിഡന്‍റ് പി ഷാജി എന്നിവരെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രചാരണ ബോർഡ് സ്ഥാപിക്കുന്നത് സിപിഎം പ്രവർത്തകർ തടയുകയും, മർദ്ദിക്കുകയുമായിരുന്നു.  പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം കൃഷ്ണപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റു. നൗഷാദിനാണ്  പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.  യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിൻ്റെ പോസ്റ്റർ പതിക്കുന്നതിനിടെയായിരുന്നു അക്രമം. പരിക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in