Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ബ്രാഹ്മണ വിരുദ്ധ' പരാമർശക്കേസിൽ അനുരാഗ് കശ്യപിനെതിരെ വാറന്റ് അയച്ച് കോടതി

'ബ്രാഹ്മണ വിരുദ്ധ' പരാമർശക്കേസിൽ അനുരാഗ് കശ്യപിനെതിരെ വാറന്റ് അയച്ച് കോടതി

ഗാന്ധിനഗര്‍: സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്‌മണ സമുദായത്തെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രശസ്ത സംവിധായകനും നടനുമായ അനുരാഗ് കശ്യപിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഗുജറാത്തിലെ സൂറത്ത് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജെ.വി. ചൗഹാനാണ് വാറന്റ് ഉത്തരവിട്ടത്. കേസില്‍ തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഈ കടുത്ത നടപടി.

ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ ലീഗല്‍ അഡൈ്വസറായ അഭിഭാഷകന്‍ കമലേഷ് റാവല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. കേസിന്റെ തുടര്‍ന്നുള്ള വാദം കേള്‍ക്കല്‍ ഡിസംബര്‍ 24-ലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 'എക്‌സ്' (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ കശ്യപ് പങ്കുവെച്ച പോസ്റ്റാണ് കേസിനാസ്പദം. സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവരുടെ ജീവിതം ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന 'ഫൂലെ' എന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ബ്രാഹ്‌മണ സമുദായത്തിനെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കശ്യപ് പിന്നീട് മാപ്പ് പറയുകയും വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.


Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

"അമ്പട ഉണ്ണീ..."; കുഞ്ചാക്കോ ബോബന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്ററുമായി 'കല്യാണരാമൻ' ടീം,...

Save your stories

Sign in