Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

MALANKARA DAM| തുടര്‍ച്ചയായ മഴ: മലങ്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിരക്ക് കൂടുന്നു

MALANKARA DAM| തുടര്‍ച്ചയായ  മഴ: മലങ്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിരക്ക് കൂടുന്നു
തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള ടെയില്‍ റേസും കാരണം മലങ്കര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിരക്ക് വര്‍ദ്ധിക്കുന്നു. റിസര്‍വോയറിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിന് 4,5,6 നമ്പര്‍ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ ഉയര്‍ത്തേണ്ടതുണ്ട്, ശേഷിക്കുന്ന ഷട്ടറുകള്‍ മുമ്പത്തെപ്പോലെ തന്നെ തുറക്കും. തൊടുപുഴയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് നിലവില്‍ സുരക്ഷിതമാണ്. അതിനാല്‍ പുറത്തേക്ക് ഒഴുകുന്നത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നിരുന്നാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മുവാറ്റുപുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കുളിക്കുന്നതിനോ മറ്റ് അവശ്യങ്ങള്‍ക്കോ പുഴയില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. സ്പില്‍വേ ഷട്ടറുകളുടെ നില രാവിലെ 9.00 ന് : ഷട്ടര്‍ നമ്പര്‍ 1 -150 സെ.മീ ഷട്ടര്‍ നമ്പര്‍ 2 -150 സെ.മീ ഷട്ടര്‍ നമ്പര്‍ 30- സെ.മീ ഷട്ടര്‍ നമ്പര്‍ 4 -100 സെ.മീ ഷട്ടര്‍ നമ്പര്‍ 5 -100 സെ.മീ ഷട്ടര്‍ നമ്പര്‍ 6- 100 സെ.മീ

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in