Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട' ; സിപിഎമ്മിനോടും ബിജേപിയോടും കെ.സി വേണുഗോപാല്‍ എം.പി

'കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കേണ്ട' ; സിപിഎമ്മിനോടും ബിജേപിയോടും കെ.സി വേണുഗോപാല്‍ എം.പി
കണ്ണൂർ : കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. വിമര്‍ശിക്കുന്നവരെ കൊല്ലുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. പരിഹരിക്കാനാകാത്ത പ്രശ്നങ്ങള്‍ പാർട്ടിയിലില്ല. ഡിസിസി അധ്യക്ഷപട്ടിക അന്തിമമാണെന്നും  അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയാണ് മുഖ്യം. അഭിപ്രായം പറഞ്ഞാല്‍ തല്ലിക്കൊല്ലുന്ന പാര്‍ട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളില്‍ നേതാക്കളുടെ അഭിപ്രായം തേടുമെന്നും തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസാണെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍  നേരിട്ട് പങ്കെടുക്കാന്‍ പറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നേരത്തെ അറിയിച്ചിരുന്നതായും വേണുഗോപാല്‍ പറഞ്ഞു.    

Related articles

See all
Popular News

ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാപിതാവിന്റെ മൊഴിയെടുത്ത് എക്സൈസ്; കുറ്റപത്രം ഉടൻ

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാം ദിനം: തന്ത്രം മാറ്റി വനംവകുപ്പ്; ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് മുൻ...

Popular News

രാജ്യത്തിന് മാതൃകയായി വയനാട്; ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ല; പ്രഖ്യാപനം...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, മലപ്പുറത്തും കോഴിക്ക...

Save your stories

Sign in