Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്: നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ റദ്ദാക്കിയതിനെതിരെ പ്രതിഷേധം

രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്: നെഹ്‌റു കുടുംബത്തിന്റെ സുരക്ഷ റദ്ദാക്കിയതിനെതിരെ പ്രതിഷേധം
നെഹ്‌റു കുടുംബത്തിന് എസ്പി ജി സുരക്ഷ പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. നെഹ്‌റു കുടുംബത്തിന് ഇപ്പോഴും സുരക്ഷ ഭീക്ഷണി നില നില്ക്കുന്നതായി സംഘടനാ കാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചപ്പോള്‍ രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജ വാല പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ എസ് പി ജി സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെത് രാഷ്ട്രീയ പകപോക്കലാണെന്നും നെഹ്‌റു കുടുംബത്തിന് ഇപ്പോഴും ഭീക്ഷണി നിലനില്ക്കുന്നുണ്ടെന്നും സംഘടനാ കാര്യ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യത്വ രഹിതമെന്നും രണ്ട് പ്രധാന മന്ത്രിമാരെ നഷ്ടപ്പെട്ട കുടുംബത്തിന്റെ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. എസ് പി ജി സുരക്ഷ പിന്‍വലിച്ചതിലൂടെ വക്തി വൈരാഗ്യം തീര്‍ക്കുന്ന രീതിയിലേക്ക് ബിജെപി തരംതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ട്വിറ്റ് ചെയ്തു.

Related articles

See all
Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

പരിശോധനാ ഫലങ്ങളില്‍ വൈരുദ്ധ്യം, നോട്ടീസ് ലഭിച്ചിട്ടില്ല; എഫ്എസ്എസ്എഐ നടപടിക്ക് പിന്നാലെ വി...

Popular News

കാന്‍സറിന് കാരണമായേക്കാവുന്ന അപകടകരമായ രാസവസ്തുക്കള്‍ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പന...

Popular News

ഇന്ത്യൻ ആത്മീയ പാരമ്പര്യങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല'; ബിജെപിയെയും ആർഎസ്എസിനെയും വിമർ...

Save your stories

Sign in