Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

''കര്‍മ്മശ്രേഷ്ഠ'' പുരസ്‌കാരത്തിന് അര്‍ഹനായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

''കര്‍മ്മശ്രേഷ്ഠ'' പുരസ്‌കാരത്തിന് അര്‍ഹനായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല
''കര്‍മ്മശ്രേഷ്ഠ'' പുരസ്‌കാരം ഏറ്റു വാങ്ങാന്‍ മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. ഹൂസ്റ്റനിലെ GHS ഇവന്റ് സെന്ററില്‍ നടക്കുന്ന പരിപാടി രാവിലെ 11 മണിക്ക് അദ്ദേഹം ഉത്ഘാടനം ചെയ്യും. ഈ പുരസ്‌കാര രാവില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ക്കും സംഘടനകള്‍ക്കും അംഗീകാരവും പുരസ്‌കാരവും നല്‍കി ആദരിക്കും. ലോക കേരളാസഭാംഗവും അമേരിക്കയിലെ പ്രമുഖ ബിസിനസ് സംരഭകനും സംഘടകനുമായ ഡോ ബാബു സ്റ്റീഫനാണ് കര്‍മ്മശ്രീ പുരസ്‌കാരം ഏറ്റ് വാങ്ങുന്നത്. മെയ് 24 നു ശനിയാഴ്ച രാവിലെ 11 മുതല്‍ രാത്രി 11 വരെ നടക്കുന്ന പരിപാടിയില്‍ വൈകുന്നേരം 5 നു നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നായ തിരുവല്ല വിജയ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയായ കെ.പി വിജയന് 'സേവനശ്രീ' പുരസ്‌കാരം നല്‍കി ആദരിക്കും. കേരളത്തില്‍ കെപിവി ചാരിറ്റബിള്‍ ട്രസ്റ്റില്‍ കൂടി നൂറു കണക്കിന് കുടുംബങ്ങള്‍ക്കു ആശ്രയമായി മാറിയ പ്രമുഖ ബിസിനസ് സംരംഭകനും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി പാര്‍ട്ണറുമാണ് ഇദ്ദേഹം. തിരുവല്ല പുളിക്കീഴ് ബ്‌ളോക്ക് പഞ്ചായത്തു മുന്‍ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഈപ്പന്‍ കുര്യനെയും ചടങ്ങില്‍ ആദരിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തു പ്രസിണ്ടായി ഇരുന്ന കാലത്ത് കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെടുകയും ''സ്വരാജ്'' അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്ത വ്യക്തിയാണ് ഈപ്പന്‍ കുര്യന്‍.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in