Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആമസോണ്‍ പാക്കറ്റ് തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പ്; പരാതിയുമായി ദമ്പതികള്‍

ആമസോണ്‍ പാക്കറ്റ് തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പ്; പരാതിയുമായി ദമ്പതികള്‍
  ബംഗളൂരു: ആമസോണ്‍ പാക്കറ്റ് തുറന്നപ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ കിട്ടിയെന്ന് ദമ്പതികള്‍. ബംഗളൂരുവിലെ സർജപൂർ റോഡിൽ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.  ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത ഗെയിം കണ്‍ട്രോളറിന് പകരം കിട്ടിയത് മൂര്‍ഖന്‍ പാമ്പിനെയാണ്. പരാതി നൽകിയെങ്കിലും ആമസോൺ നടപടിയെടുത്തില്ല. പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍‌ പറഞ്ഞു. പാർസല്‍ ബോക്സില്‍ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്.  അതിനാലാണ് വീട്ടിലുള്ളവർ രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ ദമ്പതികള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ആമസോണിന്‍റെ കസ്റ്റമർ സപ്പോർട്ടിൽ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ല. റീഫണ്ട് ലഭിച്ചുവെന്നും ദമ്പതികള്‍ പറഞ്ഞു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in