Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്'; കസ്റ്റംസിനോട് ചാർട്ടേർഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി

'സ്വപ്നയുമൊത്ത് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്'; കസ്റ്റംസിനോട് ചാർട്ടേർഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി
  തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ മൊഴി. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്‍റ് കസ്റ്റംസിന് മൊഴി നൽകി. സ്വപ്നയും ചാർട്ടേഡ് അക്കൗണ്ടന്‍റും ചേർന്നാണ് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഒരു ബാങ്കിൽ ലോക്കർ തുറന്നത്. ഈ ലോക്കറിൽ നിന്നാണ് സ്വർണ്ണവും പണവും എൻഐഎ കണ്ടെത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണവുമാണ് സെക്രട്ടേറിയറ്റിന് സമീപമുള്ള ബാങ്കിൻ്റെ ലോക്കറിൽ നിന്ന് എൻഐഎ കണ്ടെത്തിയത്. ബാങ്ക് ലോക്കറിൽ വച്ചത് റിയൽ എസ്റ്റേറ്റ് ഇടപടിലെ പണമെന്നാണ് സ്വപ്ന മൊഴി നൽകിയത്. അതേസമയം സ്വര്‍ണക്കടത്ത് കേസിൽ ഇനി നിര്‍ണ്ണായകം പ്രധാന പ്രതി ടി. കെ റമീസിന്‍റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. https://www.facebook.com/JaihindNewsChannel/videos/317893495927085

Related articles

See all
Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Save your stories

Sign in