Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K SUDHAKARAN 'മാറിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം; വിദ്യാഭ്യാസ വകുപ്പിന്‍റേത് ഗുരുതര വീഴ്ച'-കെ.സുധാകരന്‍ എംപി

K SUDHAKARAN 'മാറിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണം; വിദ്യാഭ്യാസ വകുപ്പിന്‍റേത് ഗുരുതര വീഴ്ച'-കെ.സുധാകരന്‍ എംപി
മാറിയ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗംകെ സുധാകരന്‍ എംപി. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും മാറിയ പാഠപുസ്തകങ്ങള്‍ പലതും സ്‌കൂളുകളില്‍ ലഭ്യമല്ലെന്ന് അധ്യാപകരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. അധ്യാപകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചപ്പോള്‍ അവര്‍ക്കുള്ള കൈപ്പുസ്തകം പോലും ലഭ്യമാക്കിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാറിയ പാഠപുസ്തകങ്ങളുടെ കൈപ്പുസ്തകം നാളിതുവരെ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ക്കുള്ള കൈപ്പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കാത്തത് ഗുരുതര വീഴ്ചയാണെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കാം വാട്ടേര്‍സ് ലീഡേര്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനം ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി.എ ജലീല്‍ ക്യാമ്പ് നിര്‍ദേശങ്ങള്‍ നല്‍കി. സംസ്ഥാന കോര്‍ഡിനേറ്റര്‍ ലിഷാ ദീപക്ക് ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ ജെ.മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹാദി ഹസ്സന്‍ മുഖ്യാതിഥിയായിരുന്നു.

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Popular News

ഭാരമില്ലാതെ പഠിക്കാം; അടുത്ത വർഷം മുതൽ എൽ.പി. ക്ലാസുകളിൽ സ്കൂൾ ബാഗ് പരിഷ്കരണം നടപ്പാക്കും

Save your stories

Sign in