Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ടൗട്ടെ പോയി, 'യാസ്' വരുന്നു ; കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

ടൗട്ടെ പോയി, 'യാസ്' വരുന്നു ; കേരളത്തില്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ദുരിതം അവസാനിക്കും മുമ്പ് കേരള തീരത്ത് വീണ്ടും ആശങ്കയായി യാസ് ചുഴലിക്കാറ്റ്. മേയ് 23 ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. കേരള തീരത്ത് വീണ്ടും ശക്തമായ മഴയ്ക്കും കടല്‍ ക്ഷോഭത്തിനും വഴിയൊരുക്കുന്നതാകും ഇത്. 23 ഓടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തൊട്ടടുത്ത ദിവസം തീവ്ര ന്യൂനമർദമാകും. ഇത് ചുഴലിക്കാറ്റായി മാറിയാൽ ‘യാസ്’ എന്ന പേരില്‍ അറിയപ്പെടും. യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ തെക്കൻ കേരളത്തിൽ 25 മുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 26 മുതൽ മഴ വടക്കൻ കേരളത്തിലേക്കും കർണാടകയിലേക്കും വ്യാപിക്കുമെന്നാണു കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പ്. ടൗട്ടെ വിതച്ച ദുരിതം ഒഴിയുന്നതിനുമുമ്പാണ് യാസിന്‍റെ കടന്നുവരവ് എന്നത് കേരളത്തിന്‍റെ ആശങ്കയേറ്റുന്നത്. മത്സ്യത്തൊഴിലാളികൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ കടലിൽ പോകരുതെന്നാണ് നിലവിലെ നിർദേശം. യാസ് എത്തിയാല്‍ കടൽക്ഷോഭം രൂക്ഷമായേക്കും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in