Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഴല്‍പ്പണക്കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും : തൃശൂർ ഗൂഢാലോചന കേന്ദ്രമെന്ന് പോലീസ്

കുഴല്‍പ്പണക്കേസ് : സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും : തൃശൂർ  ഗൂഢാലോചന കേന്ദ്രമെന്ന് പോലീസ്
തൃശൂർ : കൊടകര കുഴൽ പണ കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിൽ ആലോചന. ബി ജെപി നേതാക്കളുടെ മൊഴികളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ഇത്തരമൊരു നീക്കത്തെ കുറിച്ച് ആലോചിക്കുന്നത്. കുഴൽ പണ കേസിൽ ഇതുവരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുടെയും ചോദ്യം ചെയ്ത ബി ജെ പി നേതാക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയിൽ നിന്നും ചില വിവരങ്ങൾ തേടാൻ അന്വേഷണ സംഘം ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയായിരുന്നു സുരേഷ് ഗോപി. ബിജെപിയുടെ എ.ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിലാണ് തൃശൂർ. ഇവിടെ എത്ര ഫണ്ട് ചിലവഴിച്ചു എന്നാണ് അന്വേഷിക്കുന്നത്. മാത്രവുമല്ല പണവുമായി വന്ന ധർമരാജൻ തൃശൂരിലെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു എന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൂടാതെ ബി ജെ പി ജില്ലാ നേതാക്കളുടെ മൊഴികളിൽ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഏപ്രിൽ 2 ന് രാത്രിയാണ് ധർമരാജൻ പണവുമായി തൃശൂർ നഗരത്തിൽ എത്തുന്നത്. അന്ന് രാത്രി വൈകിയും ബിജെപി ജില്ലാ ജനറൽ സെകട്ടറി കെ.ആർ. ഹരി ഉൾപ്പെടെയുള്ള നേതാക്കൾ നഗരത്തിൽ ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ റൂട്ട് മാപ്പ് തയാറാക്കാനാണ് നഗരത്തിൽ തങ്ങിയതെന്ന് കെ.ആർ ഹരി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തതതക്ക് വേണ്ടി സുരേഷ് ഗോപിയിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in