Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കൊടകര കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു ; കൂടുതൽ തെളിവുകൾ പൊലീസിന്

കൊടകര കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു ; കൂടുതൽ തെളിവുകൾ പൊലീസിന്
തൃശ്ശൂര്‍ : കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി നേതൃത്വത്തിന് കുരുക്ക് മുറുകുന്നു. നേതൃ നിരയിലെ പ്രമുഖരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷിനെ ചോദ്യം ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാകും. ഇതുവരെ ലഭിച്ച പല മൊഴികളിലും വൈരുധ്യമുള്ളതിനാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. അതേസമയം, കേസിൽ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. പണം കവർച്ച ചെയ്ത പ്രതികൾ ഓരോരുത്തരും 10 മുതൽ 25 ലക്ഷം രൂപവരെ പങ്കിട്ടെടുത്തു. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വൻ തുക ചിലവഴിച്ചതായും കണ്ടെത്തി. കവർച്ചാ പണം ഉപയോ​ഗിച്ച് സ്വർണ്ണവും, കാറും വാങ്ങിയതായും തെളിവ് ലഭിച്ചിരുന്നു. ഇതുവരെ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. മൂന്നര കോടി രൂപ കവർച്ച ചെയ്യപ്പെട്ടു എന്നാണ് നിഗമനം. ഈ പണം കണ്ടെത്തുന്നതിന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പ്രതികളിൽ ചിലർക്ക് കൊവിഡ് ബാധിച്ചതാണ് ചോദ്യം ചെയ്യലിന് തടസമായത്. നിലവിൽ പ്രതികളുടെ വീട്ടുകാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in