Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ മുരളീധരന് നേരെ ബിജെപി ആക്രമണം ; പ്രവർത്തകന് ഗുരുതര പരിക്ക്

കെ മുരളീധരന് നേരെ ബിജെപി ആക്രമണം ; പ്രവർത്തകന് ഗുരുതര പരിക്ക്
തിരുവനന്തപുരം : നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് നേരെ ബി.ജെ.പി ആക്രമണം. നേമം സ്റ്റുഡിയോ റോഡില്‍ വെച്ചാണ് കെ മുരളീധരന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. കല്ലേറില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു. നേമത്തെ കെ മുരളീധരന്‍റെ സ്ഥാനാർത്ഥിത്വത്തില്‍ എതിരാളികള്‍ അസ്വസ്ഥരാണ്. മുരളീധരന് ലഭിക്കുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും സിപിഎം-ബിജെപി ക്യാമ്പുകള്‍ ഒരുപോലെ പരിഭ്രാന്തിയിലാണ്. പരാജയഭീതിയില്‍ അക്രമം അഴിച്ചുവിട്ട് ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ശ്രമമെന്നും ഇതുകൊണ്ടൊന്നും യുഡിഎഫിന്‍റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും നേതാക്കള്‍ പ്രതികരിച്ചു.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in