Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആവേശമായി പ്രിയങ്ക ഗാന്ധി; ഭാരത് ജോഡൊ യാത്ര എഴുപത്തെട്ടാം ദിനത്തില്‍

ആവേശമായി പ്രിയങ്ക ഗാന്ധി; ഭാരത് ജോഡൊ യാത്ര എഴുപത്തെട്ടാം ദിനത്തില്‍
ബൊര്‍ഗാവ്/മധ്യപ്രദേശ്: ഭാരത് ജോഡൊ പദ യാത്രയ്ക്ക് ആവേശമായി പ്രിയങ്ക ഗാന്ധി. മധ്യ പ്രദേശിലെ ബൊർ ഗാവിൽ നിന്നാണ് പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കുചേര്‍ന്നത്. മധ്യ പ്രദേശിലെ ബൊർ ഗാവില്‍ പ്രിയങ്ക ഗാന്ധിക്ക് ഒപ്പം ഭർത്താവ് റോബർട്ട് വാന്ദ്ര, മകൻ റെയ്ഹാന്‍ എന്നിവരും  പദയാത്ര പങ്കാളിയായി. എ ഐ സി സിജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി. സച്ചിൻ പൈലറ്റ്, ദ്വിഗ് വിജയ് സിംഗ്, കമൽനാഥ് ഉൾപ്പടെയുള്ള നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പം അണിനിരന്നതോടെ അണികൾക്ക് ആവേശമായി. കോൺഗ്രസ് മുൻ പ്രസിഡൻ്റ്  സോണിയ ഗാന്ധി മൈസുരുവിൽ വെച്ച് പദയാത്രയിൽ പങ്കാളിയായിരുന്നു. അതേ ആവേശമാണ് പ്രിയങ്ക ഗാന്ധി എത്തിയപ്പോഴും പ്രവർത്തകരിൽ പ്രകടമായത്. ഭാരത് ജോഡൊ പദയാത്രയുടെ എഴുപത്തി എട്ടാ ദിനത്തിലാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി പദയാത്രയിൽ പങ്കാളിയായത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in