Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ട്രെയിന്‍ അപകടങ്ങള്‍ വർധിക്കുന്നു, മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും'; വിമർശിച്ച് രാഹുല്‍ ഗാന്ധി

'ട്രെയിന്‍ അപകടങ്ങള്‍ വർധിക്കുന്നു, മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും'; വിമർശിച്ച് രാഹുല്‍ ഗാന്ധി
  ന്യൂഡൽഹി: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിന് പിന്നില്‍ ഗുഡ്‌സ് ട്രെയിൻ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. വർധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ രാഹുല്‍ മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ വിമർശിച്ചു. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണമാണ് ട്രെയിൻ അപകടങ്ങൾ വർധിക്കുന്നതെന്ന് രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. സർക്കാർ എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. "പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ട് നിരവധി പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ഇരകൾക്കും അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്കും സർക്കാർ ഉടൻ തന്നെ മുഴുവൻ നഷ്ടപരിഹാരവും നൽകണം" - രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും പ്രത്യക്ഷ ഫലമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽവേ അപകടങ്ങൾ വർധിച്ചത്. ഓരോ ദിവസവും യാത്രക്കാരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നു. ഇന്നത്തെ അപകടം ഈ യാഥാർത്ഥ്യത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ ഈ ഭയാനകമായ അവഗണനയെ ഞങ്ങൾ ചോദ്യം ചെയ്യുന്നത് തുടരും. ഈ അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സർക്കാരിന് ഒഴിഞ്ഞുമാറാന്‍ കവിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ദുരന്തം വേദനാജനകമാണെന്നും ഉത്തരവാദി മോദി സർക്കാരാണെന്നും മല്ലികാർജുന്‍ ഖാർഗെ കുറ്റപ്പെടുത്തി.   https://twitter.com/RahulGandhi/status/1802618904319246485

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in