Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സോണിയാ ഗാന്ധിയെ കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്തി; കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് നേതാക്കള്‍

സോണിയാ ഗാന്ധിയെ കാണാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന എത്തി; കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ച് നേതാക്കള്‍
  ന്യൂഡല്‍ഹി:  മൂന്നാം മോദി സ‍ര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സന്ദര്‍ശിച്ചു. മൂവരെയും ഷെയ്ഖ് ഹസീന നേരില്‍ കണ്ട് കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.  ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുര്‍ റഹ്മാനായിരുന്നു ബംഗ്ലാദേശിൻ്റെ സ്ഥാപക നേതാവ്.  അദ്ദേഹത്തിന് ഇന്ദിരാഗാന്ധിയുമായി  അടുത്ത ബന്ധമായിരുന്നു. ആ ബന്ധമാണ് ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിക്കുമിടയില്‍ നിലനിൽക്കുന്നത്. ശനിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡല്‍ഹിയിലെത്തിയത്. മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സു, നേപ്പാൽ പ്രധാനമന്ത്രി പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡന്‍റ് റെനിൽ വിക്രമസിംഗ എന്നിവരും ഇന്നലെ നടന്ന സത്യപ്രതിജ്ഞയിൽ പങ്കെടുത്തിരുന്നു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in