Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകത്തിനായി ബജറ്റില്‍ 2 കോടി ; പരാതിയിന്മേല്‍ ഗവര്‍ണര്‍ വിശദീകരണം തേടി

ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകത്തിനായി ബജറ്റില്‍ 2 കോടി  ; പരാതിയിന്മേല്‍ ഗവര്‍ണര്‍ വിശദീകരണം തേടി
തിരുവനന്തപുരം : അന്തരിച്ച ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് സ്മാരകത്തിനായി ബജറ്റില്‍ 2 കോടി രൂപ അനുവദിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനേട് വിശദീകരണം തേടി. അഴിമതിക്കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സ്മാരകം പണിയുന്നത് ശരിയല്ലെന്ന് ചൂണ്ടികാട്ടി അഡ്വക്കേറ്റ് കോഷി ജേക്കബ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയന്മേലാണ് നടപടി. അഴിമതി ക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിളയ്ക്ക് ഒരു വര്‍ഷം കഠിന തടവ് അനുവദിച്ച വ്യക്തിയാണെന്ന് പരാതിക്കാരന്‍ ചൂണ്ടികാണിചിരുന്നു. 10,000 രൂപ പിഴയും അദ്ദേഹത്തില്‍ നിന്ന് കോടതി ഈടാക്കിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ സ്മാരകത്തിനായി 2 കോടി രൂപ അനുവദിച്ചത് സുപ്രീംകോടതിക്ക് വെല്ലുവിളയും പൊതുജന മനോവീര്യം വ്രണപ്പെടുത്തുന്നതാണെന്നും പരാതില്‍ പറയുന്നു. സുപ്രീം കോടതിക്ക് തുറന്ന വെല്ലുവിളിയായ നിന്ദ്യമായ ബജറ്റ് വിഹിതം സംബന്ധിച്ച് അടിയന്തിര ഇടപെടലും പരാതിക്കാരനായ അഡ്വ. കോശി ജേക്കബ് ചൂണ്ടികാണിച്ചിരുന്നു. ഗവര്‍ണറും കേരളത്തിലെ പൊതു സമൂഹവും വിധിയെ കുറിച്ച് ബോധവാന്മാരാണെന്നും പൊതുജനങ്ങളുടെ പണം ഈക്കാര്യങ്ങളില്‍ നീക്കിവെയ്ക്കരുതെന്നും ഗവര്‍ണര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നുണ്ട്.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in