Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേള ; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമനിർമാണം നടത്തും : രമേശ് ചെന്നിത്തല

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേള ; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമനിർമാണം നടത്തും : രമേശ് ചെന്നിത്തല
  പാലക്കാട് : കേരളത്തിൽ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്നും രമേശ്‌ ചെന്നിത്തല ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മണ്ണാർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലടി സർവകലാശാല വിവാദ നിയമനവുമായി ബന്ധപ്പെട്ട് സത്യം പുറത്തുപറഞ്ഞവരെ സി.പി.എം നേതാക്കൾ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുതായി കണ്ടെത്തിയ ഉപജാപ സിദ്ധാന്തം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സി.പി.എം ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. സി.പി.എം ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ണാർക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എം.പി, മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു. https://www.facebook.com/JaihindNewsChannel/videos/759206054704466

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in