Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിർമിതിയിലും സ്ഥിരപ്പെടുത്തല്‍ ; സി.പി.എം അനുഭാവികളായ 16 പേർക്ക് സ്ഥിരനിയമനം

നിർമിതിയിലും സ്ഥിരപ്പെടുത്തല്‍ ;  സി.പി.എം അനുഭാവികളായ 16 പേർക്ക് സ്ഥിരനിയമനം
  തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനമായ നിർമിതി കേന്ദ്രത്തിൽ 16 പേരെ സ്ഥിരപ്പെടുത്തി. എല്ലാവരും വി.എസ് സർക്കാരിന്‍റെ കാലത്ത് കയറിയ സി.പി.എം അനുഭാവികൾ. നിർമിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയുമെന്ന് വാദിച്ചാണ് 16 പേരെയും സ്ഥിരപ്പെടുത്തിയിരിക്കുന്നത്. റാങ്ക് ഹോൾഡേഴ്‌സിന്‍റേയും പ്രതിപക്ഷത്തിന്‍റെയും സമരം ശക്തമാകുമ്പോഴും കൂടുതൽ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് മന്ത്രിസഭായോഗം എടുത്തത്. നിർമിതി കേന്ദ്രത്തിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന 16 പേരെ സ്ഥിരപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉത്തരവിറക്കി. ധനവകുപ്പിന്‍റെ എതിർപ്പ് മറികടന്നാണ് സ്ഥിരപ്പെടുത്തല്‍. നിർമിതി കേന്ദ്രയ്ക്ക് ജീവനക്കാരെ സ്വന്തമായി സ്ഥിരപ്പെടുത്താൻ കഴിയുമെന്ന് വാദിച്ചാണ് 16 പേരെയും സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിലെ വിവിധ സ്ഥലങ്ങളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 90 പേരെ സ്ഥിരപ്പെടുത്തിയ കാര്യത്തിലും തീരുമാനമായി. ആരോഗ്യ വകുപ്പിലെയും മത്സ്യഫെഡിലേയും വനം വകുപ്പിലെയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നു. സ്ഥിരപ്പെടുത്തുന്ന തസ്തിക പി.എസ്.സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ നിർദ്ദേശം നൽകി. പി.എസ്.സിക്ക് വിട്ട തസ്തികകളിലെ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകൾ മന്ത്രിസഭയുടെ പരിഗണനയിലേക്ക് കൊണ്ടുവരരുതെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് ആശ്വാസം നൽകുന്ന ഒരു തീരുമാനവും മന്ത്രിസഭയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായില്ല. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനോ, പുതിയ തസ്തിക സൃഷിക്കാനോ ഉള്ള ചർച്ചകൾക്ക് പോലും തീരുമാനമായില്ല.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in