Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ ശ്രമം ; എന്തുവന്നാലും പൂരം നടത്തുമെന്ന് ആഘോഷ കമ്മിറ്റി

കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ ശ്രമം ; എന്തുവന്നാലും പൂരം നടത്തുമെന്ന് ആഘോഷ കമ്മിറ്റി
  തൃശൂർ : കൊവിഡിന്‍റെ പേരില്‍ പൂരം മുടക്കാന്‍ അനാവശ്യ ഭീതി പരത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. ജനങ്ങളെ പേടിപ്പിക്കുന്ന രീതിയില്‍ ഡി.എം.ഒ വീഡിയോ പുറത്തിറക്കിയതില്‍ ദുരൂഹതയുണ്ടെന്നും സെക്രട്ടറി ജി രാജേഷ് പറഞ്ഞു. ആസൂത്രിതമായി പൂരം മുടക്കാനാണ് ശ്രമം. എന്തുവന്നാലും പൂരം നടത്തുമെന്നാണ് ആഘോഷകമ്മിറ്റി തീരുമാനിച്ചിട്ടുളളതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ദേവസ്വങ്ങൾ ഇന്ന് യോഗം ചേരും. പൂരം കാണാൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം അനുമതി എന്ന സർക്കാർ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് യോഗം. ഒറ്റ ഡോസ് മതിയെന്ന നിർദേശം പിൻവലിച്ച് സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുതിയ ഉത്തരവ് പൂരം നടത്തിപ്പിനെ ബാധിക്കുമെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in