Logo
Sat, Jul 25, 2026 • 03:33 AM
LIVE TV
Watch

No business videos available

No Middle East videos available

'അസലായവളെ' വൈറൽ; 24 മണിക്കൂറിൽ 1.5 മില്യൺ കാഴ്ചക്കാരുമായി 'ഖലീഫ' ഗാനത്തിന് വൻ വരവേൽപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 22, 2026
1 min read Updated: July 24, 2026
SHARE:
SAVE: Login to save

'അസലായവളെ' വൈറൽ; 24 മണിക്കൂറിൽ 1.5 മില്യൺ കാഴ്ചക്കാരുമായി 'ഖലീഫ' ഗാനത്തിന് വൻ വരവേൽപ്പ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യിലെ ആദ്യ പ്രണയഗാനമായ 'അസലായവളെ' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. റിലീസ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ ഒന്നര മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനത്തിന് സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. മുത്തുവാണ് വരികൾ രചിച്ചത്. ഇൻസ്റ്റഗ്രാം റീലുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗാനം വ്യാപകമായി പ്രചരിക്കുന്നതിനാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ രണ്ട് മില്യൺ കാഴ്ചക്കാരെന്ന നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

പൃഥ്വിരാജ് സുകുമാരന്റെയും തെലുങ്ക് താരം മാളവിക ശർമ്മയുടെയും പ്രണയ നിമിഷങ്ങളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് 'ഖലീഫ'. ഗാനത്തിലെ പൃഥ്വിരാജിന്റെ ലുക്കിനും ദൃശ്യഭംഗിക്കും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

ജിനു എബ്രഹാം രചന നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണം ജിനു ഇന്നോവേഷൻ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ്. സിജോ സെബാസ്റ്റ്യനും ശ്രീലാൽ ശൂലപാണിയും സഹനിർമ്മാതാക്കളാണ്. ചിത്രം ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായ ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഹമ്മദ് അലിയായി മോഹൻലാൽ നായകവേഷത്തിലെത്തും.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'ഖലീഫ'. നേരത്തെ പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോ സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ വലിയ കാൻവാസിൽ കഥ പറയുന്ന സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറിന്റെ സൂചനകൾ നൽകിയിരുന്നു. ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങളും വമ്പൻ ആക്ഷൻ സീക്വൻസുകളും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളായിരിക്കും.

'പോക്കിരി രാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്', 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ ചിത്രങ്ങൾക്കുശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഖലീഫ'യ്ക്കുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോൺ നിർവഹിക്കുന്നു. എഡിറ്റിംഗ് ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ മോഹൻദാസ്, സംഗീതം ജേക്സ് ബിജോയ്, ആക്ഷൻ യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവർ കൈകാര്യം ചെയ്യുന്നു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10