Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഭീകരർ അതിർത്തി കടന്നതായി വിവരം; ജമ്മു-കശ്മീരിൽ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ഭീകരർ അതിർത്തി കടന്നതായി വിവരം; ജമ്മു-കശ്മീരിൽ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു
  ന്യൂഡൽഹി: തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. അമ്പതിലേറെ ഭീകരർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നാണ് നിഗമനം.  പാകിസ്താനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയില്‍ 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൽസിന്‍റെ റോമിയോ, ഡെൽറ്റ യൂണിറ്റുകൾ, 25 ഇൻഫൻട്രി ഡിവിഷൻ തുടങ്ങിയവയ്ക്കു പുറമേയാണ് കമാൻഡോകളെ വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താൻ ഉന്നത കരസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൂന്നു വർഷത്തിനിടെ 51 സൈനികരാണ് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത്. ജൂലൈ 16-ന് ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങള്‍ കേന്ദ്ര സർക്കാരിന്‍റെ ഗുരുതര വീഴ്ചയെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in