Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലശേരിയില്‍ പ്രചാരണത്തിന് എത്താന്‍ അമിത് ഷാ ; സ്ഥാനാർത്ഥിയില്ലാതെ ബിജെപി ; പ്രതിസന്ധി

തലശേരിയില്‍ പ്രചാരണത്തിന് എത്താന്‍ അമിത് ഷാ ; സ്ഥാനാർത്ഥിയില്ലാതെ ബിജെപി ; പ്രതിസന്ധി
തലശേരി : തലശേരിയിലെ എന്‍ഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിലൂടെ ബിജെപി നേരിടുന്നത് അപ്രതീക്ഷിത പ്രതിസന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 25 ന് മണ്ഡലത്തില്‍ പ്രചാരണത്തിനെത്താനിരിക്കെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതാണ് തിരിച്ചടിയായത്. ബിജെപി ജില്ലാ സെക്രട്ടറി എന്‍ ഹരിദാസിന്‍റെ പത്രികയാണ് തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയെങ്കിലും തിരിച്ചടിയായത് ഫോം എയിലുണ്ടായ പിശകാണ്. ദേശീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഫോം എയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍റെ ഒപ്പും സീലും വേണം. എന്നാല്‍ എന്‍ ഹരിദാസ് സമര്‍പ്പിച്ച പത്രികയില്‍ ഒപ്പുണ്ടായിരുന്നില്ല. സബ് കളക്ടര്‍ അനുകുമാരിക്ക് മുമ്പാകെ വെള്ളിയാഴ്ചയാണ് ഹരിദാസ് പത്രിക നല്‍കിയിരുന്നത്. കെ.പി അരവിന്ദാക്ഷനാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി. എ.എന്‍ ഷംസീറാണ് ഇടതുസ്ഥാനാർത്ഥി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

പി.ടി. ഉഷ മത്സരിക്കില്ല; ഐഒഎ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പത്രിക സമർപ്പിക്കാതെ പിന്മാറ്റം

Popular News

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 14 പേർ ചികിത്സയിൽ, മരിച്ചവരിൽ മലയാളികളുമെന്ന് സൂച...

Save your stories

Sign in