Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബാലു ശ്രീധറിന്റെ പുതിയ ഹ്രസ്വ ചിത്രം 'അൽ-ഭുതം'; ഓഗസ്റ്റ് 3ന് കൊച്ചിയിൽ പ്രദർശന ഉദ്ഘാടനം

ബാലു ശ്രീധറിന്റെ പുതിയ ഹ്രസ്വ ചിത്രം 'അൽ-ഭുതം'; ഓഗസ്റ്റ് 3ന് കൊച്ചിയിൽ പ്രദർശന ഉദ്ഘാടനം

 വൈറ്റ് ഡവ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ഹ്രസ്വ ചിത്രം 'അൽ-ഭുതം' ഓഗസ്റ്റ് 3ന് പ്രദർശനത്തിനെത്തും. 'തോർത്ത്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ബാലു ശ്രീധർ ഒരുക്കുന്ന ചിത്രത്തിന്റെ ഉദ്ഘാടനം ഇടപ്പള്ളി വനിതാ തീയേറ്ററിൽ രാവിലെ 10 മണിക്ക് നടക്കും.

ചടങ്ങിന്റെ ഉദ്ഘാടനം പ്രമുഖ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നിർവഹിക്കും. ഗോകുലം പ്രൊഡക്ഷൻസ് പ്രതിനിധി കൃഷ്ണ മൂർത്തി മുഖ്യാതിഥിയായി പങ്കെടുക്കും. രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.

സസ്പെൻസും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ചാണ് **'അൽ-ഭുതം'** ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഗോവിന്ദ് നാരായണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിൻസ് ഷാൻ, ധനിൽ കൃഷ്ണ, ജയകൃഷ്ണൻ, ബ്രയൻ, ബിലാൽ, അക്ഷയ് എന്നിവരടക്കം നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

'ചുരുൾ', 'കാപ്പിരി തുരുത്ത്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രവീൺ ചക്രപാണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭീമ കണ്ണൻ ആണ് തിരക്കഥ ഒരുക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിവേക് വൈദ്യനാഥനാണ്.

വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധ നേടുന്ന 'അൽ-ഭുതം' പ്രേക്ഷകർക്ക് പുതിയൊരു സിനിമാനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Related articles

See all
Popular News

'ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഒരു സിനിമ ഒറ്റയിരുപ്പിൽ കണ്ടു, മനസിൻ കയറിയ ഒരാൾ ഗ്ലിക്സനാണ്'; '...

Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Save your stories

Sign in