Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബന്ധുവിനെ നിയമിച്ചതില്‍ തെറ്റില്ല ; ജലീലിനെ വീണ്ടും ന്യായീകരിച്ച് എ.കെ ബാലന്‍ ; പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും പ്രതികരണം

ബന്ധുവിനെ നിയമിച്ചതില്‍ തെറ്റില്ല ; ജലീലിനെ വീണ്ടും ന്യായീകരിച്ച് എ.കെ ബാലന്‍ ; പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും പ്രതികരണം
  തിരുവനന്തപുരം : ബന്ധുനിയമനവിവാദത്തില്‍ കെ.ടി ജലീലിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍. ബന്ധുവിനെ നിയമിച്ചതില്‍ തെറ്റില്ല. യോഗ്യതയുണ്ടോയെന്നത് മാത്രമാണ് കാര്യം. ജലീലിന്റെ രാജിയില്‍ താന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ ന്യായീകരിച്ച് ബാലന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ലോകായുക്ത റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്നായിരുന്നു ആദ്യ പ്രതികരണം. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കെ.ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന മന്ത്രി എ.കെ ബാലന്റെ നിലപാട് തള്ളി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കഴിഞ്ഞദിവസം രംഗത്തെത്തി. ബാലന്റെ അഭിപ്രായപ്രകടനം നിയമമന്ത്രി എന്ന നിലയിലാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും എം.എ ബേബി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ പറഞ്ഞത് പാർട്ടി നിലപാടാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. ജലീലിന്‍റെ രാജിയില്‍ സിപിഎമ്മിലെ ഭിന്നത വെളിവാക്കുന്നതാണ് ഇരുവരുടേയും വാക്കുകള്‍.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in