Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൂരത: എ.കെ.ആന്‍റണി

പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രൂരത: എ.കെ.ആന്‍റണി
  ന്യൂഡല്‍ഹി: മടങ്ങിവരുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ക്രൂരതയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി. അടിയന്തരമായി സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളില്‍ നല്ലൊരു ശതമാനവും സാമ്പത്തികമായി കഴിവില്ലാത്തവരാണ്. ഇങ്ങനെയുള്ളവര്‍ ക്വാറന്‍റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തികച്ചും വേദനാജനകമാണ്. നേരത്തെ മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലേക്ക് വരുന്നവര്‍ എത്രലക്ഷം ഉണ്ടെങ്കിലും അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നായിരുന്നു. ഇതിന് നേര്‍ വിപരീതമാണ് ഇന്നലത്തെ പ്രഖ്യാപനം. ജോലിയും തൊഴിലുമെല്ലാം നഷ്ടപ്പെട്ട് ചില്ലിക്കാശ് പോലുമില്ലാതെ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ തന്നെ ക്വാറന്‍റൈന്‍ ചെലവ് വഹിക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. നിലപാട് തിരുത്തി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്‍റൈന്‍ ചാര്‍ജ്ജ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആന്‍റണി ആവശ്യപ്പെട്ടു.

Related articles

See all
Popular News

റബ്ബര്‍ വിലയില്‍ 18 ദിവസത്തിനിടെ 50 രൂപയുടെ ഇടിവ്; ടാപ്പിങ് പുനരാരംഭിച്ച കര്‍ഷകര്‍ക്ക് തിര...

Popular News

എല്ലാ ജില്ലകളിലും ദിവസേന മിന്നല്‍ പരിശോധന; ആശുപത്രികളിലെ വീഴ്ചകള്‍ അനുവദിക്കില്ലെന്ന് ആരോഗ...

Popular News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

'ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള ആളാണ് എം.എ യൂസഫലി'; ഗാന്ധിഭവനിലെ പിതൃമന്ദിരം മുഖ്...

Save your stories

Sign in