Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉണര്‍വും നല്‍കാന്‍ സുധാകരന് കഴിയും' ; സ്വാഗതം ചെയ്ത് എ.കെ ആന്‍റണി

'പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസവും ആവേശവും ഉണര്‍വും നല്‍കാന്‍ സുധാകരന് കഴിയും' ;  സ്വാഗതം ചെയ്ത് എ.കെ ആന്‍റണി
കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിമയിച്ച  ഹൈക്കമാന്‍ഡ് തീരുമാനത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. കേരളത്തിലെ തുടര്‍ഭരണത്തിന് പിന്നാലെ കോണ്‍ഗ്രസ് അണികളിലും അനുഭാവികളിലും ഉണ്ടായ നിരാശ മാറ്റി പുതിയ ഉണര്‍വ് പകരാന്‍ കെ സുധാകരന്‍റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി നേതൃത്വത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വും ആവേശവും ആത്മവിശ്വാസവും നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്‍റിനും അദ്ദേഹത്തിന്‍റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു' - ആന്‍റണി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി നിയമിക്കപ്പെട്ട കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ്, ടി സിദ്ദിഖ് എന്നിവര്‍ക്ക് എ.കെ ആന്‍റണി ആശംസകള്‍ നേര്‍ന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in