Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐശ്വര്യ കേരള യാത്രയെ നെഞ്ചേറ്റി കേരളം ; ജനസാഗരമായി സമാപനസമ്മേളനം : കരുത്തറിയിച്ച് യുഡിഎഫ്

ഐശ്വര്യ കേരള യാത്രയെ നെഞ്ചേറ്റി കേരളം ; ജനസാഗരമായി സമാപനസമ്മേളനം : കരുത്തറിയിച്ച് യുഡിഎഫ്
  തിരുവനന്തപുരം : ഐശ്വര്യ കേരള യാത്രയുടെ വൻ സ്വീകാര്യത പുത്തൻ ഉണർവാണ് യു.ഡി.എഫിന് നൽകിയത്. ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞടുപ്പിനെ നേരിടാൻ ഇതോടെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷവും യു.ഡി.എഫിന് അനുകൂലമാകുകയാണ്. തദേശ തെരഞ്ഞടുപ്പിലെ നേരിയ മുൻതൂക്കം തങ്ങൾക്ക് ആനുകൂലമാകുമെന്ന കണക്കുകൂട്ടലായിരുന്നു ഇടതു മുന്നണി. എന്നാൽ ജനുവരി 31 ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും ആരംഭിച്ച ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതോടെ കേരള രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളിൽ മാറ്റം കണ്ടുതുടങ്ങി. രാഷ്ട്രീയ കേരളം യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞുതുടങ്ങി. കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ യാത്രയ്ക്ക് ലഭിച്ച പിന്തുണ സി.പി.എം കേന്ദ്രങ്ങളെ പോലും അമ്പരിപ്പിച്ചു.     വോട്ടിന് വേണ്ടി സി.പി.എം വർഗീയത പ്രചരിപ്പിക്കുന്നു എന്ന് യു.ഡി.എഫിന്‍റെ ആരോപണം ശരിയാണെന്ന് പൊതുജനത്തിന് ബോധ്യപ്പെട്ടു. സി.പി എം - ബി.ജെ.പി അന്തർധാര സജീവമാണെന്നും കേരളത്തിന് ബോധ്യമായി. ശബരിമല വിഷയത്തിൽ പ്രതികരിച്ച സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ വൈരുദ്ധ്യാത്മിക ദൗതിക വാദം ഉയർത്തി സംസാരിച്ചത് സംഘ പരിവാറിന്‍റെ ഭാഷയിലാണ്. ഇക്കാര്യങ്ങളിൽ സി.പി.എമ്മിന്‍റെ രാഷ്ട്രീയ ദുഷ്ടലാക്കും ജനം തിരിച്ചറിഞ്ഞു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in