Logo
Tue, Jul 28, 2026 • 08:12 PM
LIVE TV
Watch

No business videos available

No Middle East videos available

എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി സി.എ.ടി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2026
1 min read
SHARE:
SAVE: Login to save

എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി; സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി സി.എ.ടി

കൊച്ചി: രക്ഷാപ്രവര്‍ത്തന അട്ടിമറി കേസില്‍ സസ്‌പെന്‍ഷനിലായ എഡിജിപി എം.ആര്‍ അജിത് കുമാറിന് വീണ്ടും തിരിച്ചടി. സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ഇടക്കാല ആവശ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളി. സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ്. കേസ് ഈ മാസം 20-ന് വീണ്ടും പരിഗണിക്കും.

അജിത് കുമാര്‍ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ യോഗ്യനല്ലെന്നും ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതിനായി കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നുമാണ് സര്‍ക്കാര്‍ ട്രിബ്യൂണലില്‍ വാദിച്ചത്. ഈ വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ ട്രിബ്യൂണല്‍ തീരുമാനിച്ചിട്ടുണ്ട്. മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. അതേസമയം, തന്റെ സസ്‌പെന്‍ഷന്‍ നടപടി ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും, തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെന്നുമാണ് അജിത് കുമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ട്രിബ്യൂണലിനെ സമീപിച്ചത്.

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചുവെന്നാരോപിച്ചാണ് എം.ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തരമന്ത്രിയുടെ സസ്‌പെന്‍ഷന്‍ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. നടപടി വൈകുന്നതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഈ മാസം 31-ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നടപടി.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10