നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടത്തില്‍ ഈ നിയമം പാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രായപരിധി വ്യവസ്ഥകള്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ് പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാറുകളില്‍ മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കേണ്ടത് ബാര്‍ ലൈസന്‍സുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ എക്‌സൈസ് നയം വരുന്ന നവംബറില്‍ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും യു.ഡി.എഫ് സര്‍ക്കാരിന്റെ നയമെന്നും എം. ലിജു വ്യക്തമാക്കി.