Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

താനൂരിൽ തോണിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു

താനൂരിൽ തോണിമറിഞ്ഞ് അപകടം; യുവാവ് മരിച്ചു
മലപ്പുറം: താനൂരിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു. താനൂർ അഴിമുഖത്തിന് സമീപം തൂവൽ തീരത്താണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞുവരികയായിരുന്ന തോണി മറിഞ്ഞാണ് അപകടമുണ്ടായത്. ഫക്കീർപള്ളി സ്വദേശി കോട്ടിലകത് റഷീദിന്‍റെ മകൻ മുഹമ്മദ്‌ റിസ് വാനാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം. റിസ് വാന്‍റെ ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും നീന്തി രക്ഷപെട്ടു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തി.  ഒരു മണിക്കൂർ കഴിഞ്ഞാണ് റിസ് വാനെ കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരയും പ്രതികൂല കാലാവസ്ഥയും തിരച്ചലിനെ ബാധിച്ചിരുന്നു.

Related articles

See all
Popular News

കുറ്റിപ്പുറം പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ ട്രെയിൻ തട്ടി...

Popular News

താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് ആശ്വാസം; വണ്ടൂരിൽ മഞ്ഞപ്പിത്ത പരിശോധനകൾ...

Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Save your stories

Sign in