Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്; സത്യത്തിനെതിരായ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ്

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസ്; സത്യത്തിനെതിരായ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 2018 ൽ ചെയ്ത ട്വീറ്റിന്‍റെ പേരിലാണ് അറസ്റ്റ്. അതേസമയം സുബൈറിനെ അറസ്റ്റ് ചെയ്ത പോലീസുദ്യോഗസ്ഥര്‍ക്ക് നെയിം പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെതിരായ പരിരക്ഷ ഉണ്ടായിരുന്നുവെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ വെളിപ്പെടുത്തി. വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. മുഹമ്മദ് സുബൈറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം അറസ്റ്റിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.  വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എംപി പറഞ്ഞു. അമിത് ഷായുടെ ഡല്‍ഹി പോലീസിന് പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു. https://twitter.com/Jairam_Ramesh/status/1541438419586277376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541438419586277376%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fjournalist-mohammed-zubair-arrested-for-allegedly-hurting-religious-sentiments-3105388 മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത് സത്യത്തിന് എതിരായ കടന്നാക്രമണമെന്ന് ശശി തരൂർ എംപി ട്വീറ്റ് ചെയ്തു.   https://twitter.com/ShashiTharoor/status/1541433897321435137?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541433897321435137%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.ndtv.com%2Findia-news%2Fjournalist-mohammed-zubair-arrested-for-allegedly-hurting-religious-sentiments-3105388

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in