Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആത്മഹത്യാഭീഷണി മുഴക്കി കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ആത്മഹത്യാഭീഷണി മുഴക്കി കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം എടവശണ്ണ ചാത്തലൂരിൽ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉരുൾപൊട്ടിയ പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിക്കു മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. കനത്ത മഴയിൽ ഉരുൾപൊട്ടിയ ഇടവണ്ണയിലാണ് കരിങ്കൽ ക്വാറി ഭീഷണി ഉയർത്തിയത്. അപകടഭീതി ഉണ്ടായിട്ടും ക്വാറിയുടെ പ്രവർത്തനം തുടരുകയായിരുന്നു. ഇതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. രണ്ട് യുവാക്കൾ ക്വാറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ താഴെയിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നം ശ്രദ്ധയിൽ പെട്ടതോടെ കലക്ടർ ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നുർത്തിവക്കാൻ ഉത്തരവിടുകയായിരുന്നു. മൂന്നു ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആർ.ഡി.ഒക്ക് കലക്ടർ നിർദേശം നൽകി.ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ മേഖലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവക്കാനും കലക്ടർ ഉത്തരവു നൽകിയിട്ടുണ്ട്. ഇതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. https://www.youtube.com/watch?v=D36Bl1tq_6w

Related articles

See all
Popular News

പാങ്ങപ്പാറ അഭിരാം കൊലക്കേസ്: ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ്...

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

അഷ്ടമുടിയുടെ ഓളപ്പരപ്പിൽ സർവാധിപത്യം നേടി മേൽപ്പാടൻ ചുണ്ടന്‍; CBL ആറാം സീസൺ കിരീടവും പ്രസി...

Save your stories

Sign in