Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്ഐ സംഘര്‍ഷം: കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാത്രി സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമികള്‍ അഴിച്ചുവിട്ട സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനെതിരെയും മ്യൂസിയം പോലീസ് കേസെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമാധാനപരമായ മാര്‍ച്ചിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം കല്ലെറിയുകയും സംഘര്‍ഷം സൃഷ്ടിക്കുകയുമായിരുന്നു. യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ വച്ചാണ് സമരം തടസ്സപ്പെടുത്താന്‍ എസ്.എഫ്.ഐക്കാര്‍ അക്രമമഴിച്ചുവിട്ടത്.

പാളയത്തെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ തമ്പടിച്ച അക്രമികള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് സമരക്കാര്‍ ആരോപിച്ചു. എസ്.എഫ്.ഐ അക്രമികളെ പിരിച്ചുവിടാന്‍ സ്ഥലത്തെത്തിയ പോലീസ് ഹോസ്റ്റലിനുള്ളില്‍ പ്രവേശിച്ച് ഗ്രനേഡ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. രാത്രി ഏറെ വൈകിയും പ്രദേശം സംഘര്‍ഷഭരിതമായി തുടര്‍ന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in