Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ബംഗാളില്‍ യോഗിയുടെ വര്‍ഗ്ഗീയ പ്രസംഗം: ദുര്‍ഗാ പൂജ മാറ്റിവെക്കാനാവില്ല; മുഹറം ഘോഷയാത്രയുടെ സമയം മാറ്റാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് യോഗി

ബംഗാളില്‍ യോഗിയുടെ വര്‍ഗ്ഗീയ പ്രസംഗം: ദുര്‍ഗാ പൂജ മാറ്റിവെക്കാനാവില്ല; മുഹറം ഘോഷയാത്രയുടെ സമയം മാറ്റാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞെന്ന് യോഗി
കൊല്‍ക്കത്ത: ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ലെന്നും യോഗി പറഞ്ഞു. ബംഗാളിലെ തെരഞ്ഞടുപ്പ് റാലിക്കിടെയാണ് യോഗിയുടെ വര്‍ഗ്ഗീയ പ്രസംഗം. ഇത്തവണ മുഹറവും ദുര്‍ഗാ പൂജയും ഒരുദിവസമാണ് വരുന്നതെന്ന് യുപിയിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. അപ്പോള്‍ തന്നെ ഞാനവരോട് പറഞ്ഞു. പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ല. മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവെക്കാനാണ് ആവശ്യപ്പെട്ടതെന്നായിരുന്നു യോഗിയുടെ പരാമര്‍ശം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി താരതമ്യം ചെയ്ത യോഗി ഐഎസിന് പ്രചോദനമാണ് മമതയുടെ പ്രവര്‍ത്തനങ്ങളെന്നും പറഞ്ഞു. തെരഞ്ഞടുപ്പില്‍ തോല്‍വി ഭയന്ന് ബംഗാളില്‍ ബിജെപി നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിക്കുകയും റാലിക്കെതിരെ ആക്രമണം നടത്തുകയുമാണ് മമത ചെയ്യുന്നത്. ബംഗാള്‍ ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് മമതയെ പഠിപ്പിക്കാന്‍ ഇക്കുറി ജനങ്ങള്‍ തയ്യാറാകുമെന്നും യോഗി പറഞ്ഞു.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in