Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയുമായി സർക്കാർ

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയുമായി സർക്കാർ

തിരുവനന്തപുരം: ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയ സംഭവത്തിലുണ്ടായ രാഷ്ട്രീയ വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക്. സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് നല്‍കിയതില്‍ വീഴ്ച വരുത്തിയ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.കെ. അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റി ഉത്തരവിറക്കി. വി. സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മന്ത്രിയെ അറിയിക്കണമെന്ന ചട്ടം പാലിച്ചില്ലെന്ന ഗുരുതര വീഴ്ചയാണ് നടപടിക്ക് കാരണം. വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പനയ്ക്കുള്ള അനുമതിയും സര്‍ക്കാര്‍ മരവിപ്പിച്ചു.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ചാലക്കുടിയിലെ എം.ആര്‍.സി. ബേക്കറിക്ക് ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ എക്സൈസ് കമ്മീഷണറേറ്റ് ലൈസന്‍സ് അനുവദിച്ചതില്‍ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. വാര്‍ത്തകളിലൂടെയാണ് സര്‍ക്കാര്‍ ഈ വിവരം അറിയുന്നത് തന്നെ. ഇടത് സര്‍ക്കാരിന്റെ കാലത്ത് 2022-23 മദ്യനയത്തിന്റെ ഭാഗമായി ഹോര്‍ട്ടി വൈന്‍ ഉല്‍പാദനത്തിന് ചട്ടങ്ങള്‍ ഉണ്ടാക്കുകയും, തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ വില്‍പ്പനശാലകളുടെ വിസ്തൃതി പത്ത് ചതുരശ്ര മീറ്ററായി ചുരുക്കി ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ ലഭിച്ച അപേക്ഷയില്‍ സര്‍ക്കാര്‍ തലത്തില്‍ അറിവില്ലാതെയാണ് വില്‍പ്പനാനുമതി നല്‍കിയതെന്നാണ് എക്സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.

സംഭവത്തില്‍ എക്സൈസ് മന്ത്രി എം. ലിജു കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയും, മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമഭേദഗതിയെക്കുറിച്ച് പരിശോധിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതേസമയം, സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദത്തെ മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. നിലവില്‍ നല്‍കിയ ലൈസന്‍സ് നിയമപ്രകാരമാണെന്ന നിലപാടിലാണ് എക്സൈസ് കമ്മീഷണറേറ്റ് തുടരുന്നത്.


Related articles

See all
Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Save your stories

Sign in