Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യെച്ചൂരിയെ മറന്ന് സി.പി.എം; ജന്മദിനത്തില്‍ അനുസ്മരിച്ചത് രാഹുല്‍ ഗാന്ധി മാത്രം

യെച്ചൂരിയെ മറന്ന് സി.പി.എം; ജന്മദിനത്തില്‍ അനുസ്മരിച്ചത് രാഹുല്‍ ഗാന്ധി മാത്രം

മുന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അതേസമയം പാര്‍ട്ടി സംസ്ഥാന നേതൃത്വവും പ്രമുഖ നേതാക്കളും യെച്ചൂരിയെ പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ചെയ്തത്. പ്രിയ സുഹൃത്തായ യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഓര്‍ക്കുകയാണെന്നും ബൗദ്ധിക ചര്‍ച്ചകളുടെ അഭാവം രാഷ്ട്രീയത്തില്‍ പ്രകടമായി അനുഭവപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

യെച്ചൂരിയെക്കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഒഫീഷ്യല്‍ പ്ലാറ്റ്ഫോമുകളിലോ പ്രമുഖ നേതാക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലോ യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാവിലെ വാര്‍ത്താസമ്മേളനം നടത്തിയെങ്കിലും അദ്ദേഹം യെച്ചൂരിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചില്ല. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും വിഷയം തൊട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം അന്തരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവും നാലാം ലോക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ എം.പി. പരമേശ്വരനെക്കുറിച്ചുള്ള അനുസ്മരണങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിറഞ്ഞുനിന്നത്. മുന്‍പ് ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് എം.പി. പരമേശ്വരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പരമേശ്വരനെ അനുസ്മരിച്ച പാര്‍ട്ടി നേതൃത്വം, മൂന്നു തവണ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെ പൂര്‍ണ്ണമായി വിസ്മരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in