Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ടോക്‌സിക്' കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രം; വ്യക്തത വരുത്തി നടൻ യഷ്

'ടോക്‌സിക്' കുട്ടികൾ കാണരുത്, ഇത് മുതിർന്നവർക്ക് മാത്രം; വ്യക്തത വരുത്തി നടൻ യഷ്

കന്നഡ താരം യഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ടോക്‌സിക്' കുട്ടികൾക്ക് അനുയോജ്യമല്ലെന്ന തുറന്നുപറച്ചിലുമായി താരം രംഗത്ത്. ചിത്രത്തിലെ വയലൻസും ഇന്റിമേറ്റ് സീനുകളും ചൂണ്ടിക്കാട്ടിയാണ് സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്ന് യഷ് വ്യക്തമാക്കിയത്. ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്' പരിപാടിയിലാണ് യഷ് മനസ്സ് തുറന്നത്. "കുട്ടികൾ ഈ ചിത്രം കാണരുത്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തിരികെ അറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാണുന്ന കാര്യങ്ങളിൽ ഏത് സ്വീകരിക്കണം, ജീവിതത്തിൽ എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും," എന്ന് യഷ് പറഞ്ഞു.

'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' (A Fairy Tale for Grown-ups) എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും, ട്രെയ്‌ലറിൽ കാണിക്കുന്നതിനപ്പുറം വലിയൊരു കഥ ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട ലുക്കിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്തും.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Save your stories

Sign in