Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ മാറ്റം; ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ പുറത്തേക്ക്

ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ മാറ്റം; ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ പുറത്തേക്ക്

ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് സൂര്യകുമാര്‍ യാദവിനെ മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിന് പുറമെ സൂര്യയെ ടീമില്‍ നിന്നും മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐയുടെ ഈ നീക്കം.

കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യാന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാതിരുന്നതും, ഈ വര്‍ഷത്തെ ഐപിഎല്ലിലെ മോശം ഫോമുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ ഈ സീസണിലെ 13 ഇന്നിംഗ്‌സുകളില്‍ നിന്ന് 270 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന മത്സരത്തിലെ അര്‍ധ സെഞ്ച്വറി മാത്രമാണ് ഇതില്‍ ശ്രദ്ധേയമായത്.

സൂര്യകുമാറിന് പകരം സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് പുതിയ നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത്. ഈ മാസം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തോടെ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി ചുമതലയേറ്റെടുക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Related articles

See all
Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Save your stories

Sign in