Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വനിത ഏഷ്യാ കപ്പ്: ചരിത്ര സെഞ്ച്വറിയുമായി സ്മൃതി; ഹോങ്കോങ്ങിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയിൽ

വനിത ഏഷ്യാ കപ്പ്: ചരിത്ര സെഞ്ച്വറിയുമായി സ്മൃതി; ഹോങ്കോങ്ങിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയിൽ

ദുബായ്: വനിതാ ഏഷ്യാകപ്പില്‍ ഹോങ്കോങ്ങിനെതിരേ 137 റണ്‍സിന്റെ വന്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് ഇന്നിങ്‌സ് 16.2 ഓവറില്‍ വെറും 56 റണ്‍സിന് അവസാനിക്കുകയായിരുന്നു. സ്മൃതി മന്ദാനയുടെ റെക്കോര്‍ഡ് സെഞ്ചുറിയും ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ ആറോവറില്‍ ടീം സ്‌കോര്‍ 60-ല്‍ എത്തിച്ചു. 17 പന്തില്‍ 28 റണ്‍സെടുത്ത ഷഫാലി എട്ടാം ഓവറില്‍ പുറത്തായെങ്കിലും, മന്ദാന ആക്രമണം തുടര്‍ന്നു. പ്രതിക റാവല്‍ (10), റിച്ച ഘോഷ് (11) എന്നിവര്‍ വേഗത്തില്‍ മടങ്ങിയെങ്കിലും തകര്‍ത്തടിച്ച മന്ദാന 17-ാം ഓവറില്‍ സെഞ്ചുറി തികച്ചു. 64 പന്തില്‍ നിന്ന് 124 റണ്‍സെടുത്ത് അവസാന ഓവറില്‍ റണ്ണൗട്ടായാണ് താരം മടങ്ങിയത്.

ഈ മിന്നുന്ന പ്രകടനത്തോടെ അന്താരാഷ്ട്ര ട്വന്റി-20യില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടം സ്മൃതി മന്ദാന സ്വന്തമാക്കി. കൂടാതെ, വനിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (18 എണ്ണം) തികയ്ക്കുന്ന താരമെന്ന ബഹുമതിക്കും മന്ദാന അര്‍ഹയായി. 17 സെഞ്ചുറികള്‍ നേടിയ ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മെഗ് ലാന്നിങ്ങിന്റെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്.

194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ പൂര്‍ണ്ണമായും തളച്ചു. ക്യാപ്റ്റന്‍ നതാഷ മൈല്‍സ് (15), മറീന ലാംപ്ലോ (14), യസ്മിന്‍ ദാസ്വനി (11) എന്നിവര്‍ക്ക് മാത്രമാണ് ഹോങ്കോങ് നിരയില്‍ രണ്ടക്കം കടക്കാനായത്. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ നന്ദനി ശര്‍മ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരും ചേര്‍ന്നാണ് ഹോങ്കോങ്ങിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

Related articles

See all
Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Save your stories

Sign in