Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഇടതുഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറി; അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് കെ സുധാകരന്‍ എംപി

ഇടതുഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറി; അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് കെ സുധാകരന്‍ എംപി
  തിരുവനന്തപുരം: ഇടതുഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തിന്‍റെ 25-ാം ദിവസം സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന സംവിധാനം ഇന്ത്യാ രാജത്ത് ഏതെങ്കിലും സംസ്ഥാനത്തിലുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമാണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഇരുപത്തിയഞ്ചാം ദിവസത്തെ സമര പരിപാടികൾ കെപിസിസി പ്രസിന്‍റ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുമെന്നത് പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റിൽ പറത്തി ഇത്തരം നിയമനങ്ങൾ നടത്തുന്നത് തെറ്റാണെന്നും കേരളത്തിലെ ജനസമൂഹത്തിന് ഇതൊരു പാഠമാകട്ടെയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പാർട്ടിയുടെ കേന്ദ്രീകൃത വേദിയായി സർവകലാശാലകളെ മാറ്റാൻ സിപിഎം സ്വീകരിച്ചിരിക്കുന്ന വഴികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in