Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K.C VENUGOPAL | 'ഷാഫിക്കെതിരെ നടന്നത് പ്രിവിലേജ് വിഷയം'; ഷാഫി പറമ്പിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍ എം.പി

K.C VENUGOPAL | 'ഷാഫിക്കെതിരെ നടന്നത് പ്രിവിലേജ് വിഷയം'; ഷാഫി പറമ്പിലിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് കെ.സി വേണുഗോപാല്‍ എം.പി
ഇന്നലെ നടന്ന സിപിഎം അക്രമത്തില്‍ ഗുരുതര പരിക്കേറ്റ കെപിസിസി വര്‍്ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി കോഴിക്കോട് ബിഎംഎച്ച് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. സി.പി.ഐ.എമ്മിന്റെ ആവശ്യമായിരുന്നു പേരാമ്പ്രയില്‍ യുഡിഎഫ് ജാഥ നടത്തരുതെന്നും ഇത് നടപ്പാക്കുകയായിരുന്നു പൊലീസെന്നും അദ്ദേഹം ഷാഫി പറമ്പില്‍ എംപിയെ സന്ദര്‍സിച്ച് കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ലമെന്റ് മെമ്പറുടെ മൂക്കിന്റെ പാലം അടിച്ച് പൊട്ടിച്ചിരിക്കുകയാണ് പൊലീസ്. ഷാഫിക്കെതിരെ നടന്നത് പ്രിവിലേജ് വിഷയമാണ്. ഇത് ലോക്സഭ സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി വിഷയത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കും. കൃത്യമായ ഗൂഡാലോചനയാണ് നടന്നത്. റൂറല്‍ എസ്പി കള്ളം പറഞ്ഞു. പൊലീസും സി.പി.ഐ.എമ്മും നടത്തിയ ഗൂഡാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് നടന്നതെന്നും ശബരിമല വിഷയം വിടില്ലെന്നും മുഖ്യമന്ത്രിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in