Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സി.പി.എം ഓഫീസുകള്‍ക്ക് ബി.ജെ.പി കാവല്‍; ബംഗാളില്‍ കാവിച്ചെങ്കൊടി കൂട്ട്

സി.പി.എം ഓഫീസുകള്‍ക്ക് ബി.ജെ.പി കാവല്‍; ബംഗാളില്‍ കാവിച്ചെങ്കൊടി കൂട്ട്
കൊല്‍ക്കത്ത : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഉള്‍പ്പെടെ ഇടതുവോട്ടുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ച വെച്ച ബി.ജെ.പി ഇപ്പോള്‍ സഹായം തിരികെ നല്‍കുന്ന കാഴ്ച്ചകളാണ്. മമത ബാനര്‍ജി അധികാരത്തിലേറ്റതുമുതല്‍ തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് അടച്ചിട്ടിരുന്നതും, തൃണമൂല്‍ കൈയ്യടക്കി വച്ചിരുന്നതുമായ പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാനായതിന്റെ ആശ്വാസത്തിലാണ് സി.പി.എം ഇപ്പോള്‍. ബംഗാളിലെ നാദിയയിലും പുരുളിയയിലും ഉദയ്പൂരിലുമുള്ള സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി ഓഫീസുകളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെങ്കൊടി പാറുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് തൃണമൂല്‍ കോണ്‍ഗ്രസ് തോറ്റ സ്ഥലങ്ങളിലാണ് മുഖ്യമായും സി.പി.എമ്മിന് പാര്‍ട്ടി ഓഫീസുകള്‍ വീണ്ടും തുറക്കാനായത് എന്നത് ശ്രദ്ധേയമാണ്. ബംഗാളിലെ പുരുളിയയില്‍ 2016ലാണ് തൃണമൂല്‍ അക്രമങ്ങളെ ഭയന്ന് പാര്‍ട്ടി ഓഫീസുകള്‍ സി.പി.എം അടച്ചിട്ടത്. ഇതില്‍ പല ഓഫീസുകളും തൃണമൂല്‍ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് സ്വന്തം ഓഫീസായി ഉപയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ മൃഗംകാ മഹാതോ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജ്യോതിര്‍മയ് സിംഗിനോട് രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ചത്. ഇത് അവസരമാക്കി സി.പി.എം ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ പുരുളിയില്‍ ജനങ്ങളുടെ മനസ് സ്വന്തമാക്കാന്‍ ഇനിയും സി.പി.എമ്മിനായിട്ടില്ല. ബി.ജെ.പി അട്ടിമറി വിജയം നേടിയ ഈ മണ്ഡലത്തില്‍ സി.പി.എം നാലാം സ്ഥാനത്താണുള്ളത്. അതേ സമയം സി.പി.എം ഓഫീസുകള്‍ വീണ്ടും തുറന്നത് സംസ്ഥാനത്ത് ബി.ജെ.പിയുമായി സി.പി.എമ്മിനുള്ള ബന്ധത്തിന്റെ തെളിവായിട്ടാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Related articles

See all
Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Save your stories

Sign in