Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ വീണ്ടും വി.വി.എസ്. ലക്ഷ്മൺ; ഗംഭീർ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കൊപ്പം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പരിശീലിപ്പിക്കാൻ വീണ്ടും വി.വി.എസ്. ലക്ഷ്മൺ; ഗംഭീർ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കൊപ്പം

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മണിനെ വീണ്ടും നിയമിച്ച് ബിസിസിഐ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യയെ പരിശീലിപ്പിച്ചത് ലക്ഷ്മണായിരുന്നു. അന്ന് ഇന്ത്യൻ പുരുഷ ടീം സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.ലക്ഷ്മണിനൊപ്പം സുനിൽ ജോഷി, ശുഭദീപ് ഘോഷ്, ഹൃഷികേശ് കനിത്കർ എന്നിവർ പരിശീലകസംഘത്തിലുണ്ടാകും.

ഏഷ്യൻ ഗെയിംസ് നടക്കുന്ന സമയത്തുതന്നെ വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ ടീമിനൊപ്പം തുടരും. ഈ സാഹചര്യത്തിലാണ് ലക്ഷ്മണിന് ഏഷ്യൻ ഗെയിംസിലെ പരിശീലക ചുമതല നൽകിയത്.

സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ജപ്പാനിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെയാണ്. ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിന്റെ മേധാവിയായ ലക്ഷ്മൺ നേരത്തെയും ദേശീയ ടീമിന്റെ ഇടക്കാല പരിശീലക ചുമതല വഹിച്ചിട്ടുണ്ട്.

2022ൽ ചൈനയിലെ ഹാങ്ചൗവിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യ അവസാനമായി ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തത്. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് ഉയർന്ന സീഡിങ്ങിന്റെ ആനുകൂല്യത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇത്തവണ ശ്രേയസ് അയ്യറുടെ നേതൃത്വത്തിലുള്ള ശക്തമായ പുരുഷ ടീമിനെയാണ് ഇന്ത്യ ഇറക്കുന്നത്. ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, തിലക് വർമ തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ട്.

വനിതാ വിഭാഗത്തിൽ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, രേണുക താക്കൂർ, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്.

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, ജസ്പ്രീത് ബുമ്ര.

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി. കമാലിനി (വിക്കറ്റ് കീപ്പർ), ഭാരതി ഫുൽമാലി, ശ്രീ ചരണി, രേണുക താക്കൂർ, ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, രാധാ യാദവ്, നന്ദിനി ശർമ്മ.




Related articles

See all
Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Save your stories

Sign in