Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വില്ലേജ് ടാക്കീസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രമായി ‘അവൾ’, മികച്ച നടൻ ഇന്ദ്രൻസ്

വില്ലേജ് ടാക്കീസ് എന്റർടെയ്ൻമെന്റ്സ് സംഘടിപ്പിച്ച പ്രഥമ വില്ലേജ് ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (VTIFF 2026) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയരാജ് സംവിധാന...

വില്ലേജ് ടാക്കീസ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2026 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച മലയാള ചിത്രമായി ‘അവൾ’, മികച്ച നടൻ ഇന്ദ്രൻസ്


കോട്ടയം: വില്ലേജ് ടാക്കീസ് എന്‍റർടെയ്ൻമെന്‍റ്സ് സംഘടിപ്പിച്ച പ്രഥമ വില്ലേജ് ടാക്കീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (VTIFF 2026) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘അവൾ’ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം സുനീഷ് വടക്കുംമ്പാടൻ സംവിധാനം ചെയ്ത ‘കാട് (ദ ഫോറസ്റ്റ്)’ സ്വന്തമാക്കി.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ശ്രീലങ്കൻ ചിത്രം ‘പാൻട്രം (PANTRUM)’ രണ്ടാം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദീപക് ഡിയോൺ സംവിധാനം ചെയ്ത ‘പ്രൈവറ്റ്’ എന്ന ചിത്രത്തിനും സ്പെയിനിൽ നിന്നുള്ള പെരെ വില ബാഴ്സലോ സംവിധാനം ചെയ്ത ‘വെൻ എ റിവർ ബികംസ് ദ സീ’ എന്ന ചിത്രത്തിനും പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

നടരാജൻ പള്ളാശ്ശേരി സംവിധാനം ചെയ്ത ‘ഇടങ്ങൾ’ രണ്ടാമത്തെ മികച്ച ചിത്രമായി. സിദ്ധിഖ് പറവൂർ സംവിധാനം ചെയ്ത ‘സലാലിഹ്’, വിഷ്ണു ബീന സംവിധാനം ചെയ്ത ‘ചാവു കല്യാണം’ എന്നീ ചിത്രങ്ങൾക്ക് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫ്രാൻസിസ് ഫിജുവിനെ തിരഞ്ഞെടുത്തു. ‘ഔൾസായി’ ആണ് ചിത്രം. ‘കാത്തിരിപ്പ്’ എന്ന ചിത്രത്തിലൂടെ നിപിൻ നാരായണൻ രണ്ടാം സ്ഥാനം നേടി.

അഭിനയ വിഭാഗത്തിൽ ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ‘കാട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷർമിത് ശരത് രണ്ടാം മികച്ച നടനായി. ‘അവൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മി മികച്ച നടിയായും ‘പ്രൈവറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മീനാക്ഷി അനൂപ് രണ്ടാം മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ‘ആം അ:’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേവദർശിനി സുകുമാരന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

മികച്ച സംവിധായകനായി സുനീഷ് വടക്കുഞ്ചാടനെ തിരഞ്ഞെടുത്തു. ‘കാട്’ ആണ് ചിത്രം. ‘ആം അ:’ എന്ന ചിത്രത്തിലൂടെ തോമസ് കെ. സെബാസ്റ്റ്യൻ രണ്ടാം മികച്ച സംവിധായകനായി. ഡോക്യുമെന്ററി വിഭാഗത്തിൽ ഷാജി എ. ജോൺ സംവിധാനം ചെയ്ത ‘ലോകമണി ശിവരാജ് പൊന്മകൾ’ മികച്ച ഡോക്യുമെന്ററിയായി. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘സത്യ പുൽ’ രണ്ടാം മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിൽ ജയരാജ് (‘അവൾ’), കവിപ്രസാദ് ഗോപിനാഥ് (‘ആം അ:’), ദീപക് ഡിയോൺ (‘പ്രൈവറ്റ്’) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ‘മലവാഴി’ മികച്ച പരിസ്ഥിതി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തമിഴ് ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം ‘പിറന്നാൾ വാഴ്ത്തുകൾ’ നേടി.

മികച്ച എഡിറ്റർമാരായി വിശേഷ് പി. ശശിധരൻ (‘ഔൾസായി’), സി. ആർ. ശ്രീജിത്ത് (‘അവൾ’) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ‘കാട്’, ‘സലാലിഹ്’ എന്നീ ചിത്രങ്ങളിലൂടെ ജലീൽ ബാദുഷ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. മികച്ച കുട്ടികളുടെ ചിത്രമായി ‘സ്കൂൾ ചേല ഹം’ തിരഞ്ഞെടുക്കപ്പെട്ടു. നേപ്പാളിൽ നിന്നുള്ള ‘ജയലേഖ’ മികച്ച ആനിമേഷൻ ചിത്രമായും അൻസു മരിയ തോമസ് മികച്ച ബാലതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

സെപ്റ്റംബർ 18 മുതൽ 21 വരെ കോട്ടയത്ത് നടന്ന VTIFF 2026-ൽ ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി 52 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. ഇതിൽ 14 വിദേശഭാഷാ ചിത്രങ്ങളും 38 ഇന്ത്യൻ ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരത്തിനായി 30 ചിത്രങ്ങളെയാണ് ഔദ്യോഗികമായി തെരഞ്ഞെടുത്തത്.

Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്...

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Save your stories

Sign in