Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്ള പുതിയ പോസ്റ്റർ പുറത്തുവിട്ടു

സൂര്യ - ജിത്തു മാധവൻ കൂട്ടുകെട്ടിന്റെ 'സീൻ' ദീപാവലിക്ക് തിയറ്ററുകളിലേക്ക്; മാസ് ലുക്കിലുള്ള പുതിയ പോസ്റ്റർ പുറത്തുവിട്ടു

ചെന്നൈ: തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ - ജിത്തു മാധവൻ ചിത്രമായ 'സീൻ' ദീപാവലി റിലീസായി നവംബർ 6-ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് തോക്കുമായി മാസ് ലുക്കിൽ നിൽക്കുന്ന സൂര്യയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മലയാളി താരം നസ്രിയ നായികയായി എത്തുന്ന ചിത്രത്തിൽ നസ്ലിനും ഒരു നിർണ്ണായക വേഷത്തിൽ അണിനിരക്കുന്നുണ്ട്.

കേരളത്തിൽ ചിത്രം വമ്പൻ റിലീസായി എത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സൂര്യ ഹാട്രിക്ക് ഹിറ്റ് ലക്ഷ്യമിട്ടാണ് ഈ ആക്ഷൻ കോമഡി എന്റർടൈനറുമായി എത്തുന്നത്. സഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ജയശ്രീ ദാമോദരനാണ്.

'രോമാഞ്ചം', 'ആവേശം' എന്നീ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണിത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സോണി മ്യൂസിക് സൗത്താണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

'രണബാലി' റിലീസിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യെ സന്ദർശിച്ച് രശ്മികയും വിജയ് ദേവരകൊണ്ട...

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in