Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സെന്‍സര്‍ കുരുക്ക് അഴിഞ്ഞു; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്‍' ജനുവരി 9 ന് തിയറ്ററുകളിലേക്ക്

സെന്‍സര്‍ കുരുക്ക് അഴിഞ്ഞു; വിജയ്‌യുടെ അവസാന ചിത്രം 'ജനനായകന്‍' ജനുവരി 9 ന് തിയറ്ററുകളിലേക്ക്
ചെന്നൈ: ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം 'ജന നായകന്‍' പ്രഖ്യാപിച്ചതുപോലെ തന്നെ ജനുവരി 9-ന് തിയറ്ററുകളിലെത്തും. സെന്‍സര്‍ ബോര്‍ഡുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ച് സിനിമയ്ക്ക് 'യു/എ' (U/A) സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പത്ത് മാറ്റങ്ങള്‍ വരുത്തിയതോടെയാണ് റിലീസിനുള്ള തടസ്സങ്ങള്‍ നീങ്ങിയത്. ആകെ 3 മണിക്കൂര്‍ 3 മിനിറ്റ് 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചിത്രമാണ് 'ജന നായകന്‍'. ഇതില്‍ ആദ്യ പകുതി 1 മണിക്കൂര്‍ 28 മിനിറ്റും രണ്ടാം പകുതി 1 മണിക്കൂര്‍ 35 മിനിറ്റുമാണ്. ബാലകൃഷ്ണ നായകനായ തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കായ ഈ ചിത്രം എച്ച്. വിനോദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നാണ് സിനിമാ ലോകത്തെ കണക്കുകൂട്ടലുകള്‍. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9-ന് രാവിലെ 6 മണിക്ക് ആരംഭിക്കും. പുലര്‍ച്ചെ 4 മണിക്ക് ഷോ നടത്താന്‍ വിതരണക്കാരായ എസ്.എസ്.ആര്‍ എന്റര്‍ടെയ്ന്‍മെന്റ് ശ്രമിച്ചുവെങ്കിലും തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ കേരളത്തിലും 6 മണി ഷോ തീരുമാനിക്കുകയായിരുന്നു. കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഡ്വാന്‍സ് ബുക്കിംഗിന് ഇതിനോടകം തന്നെ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related articles

See all
Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in