Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ വിജയ്; അമിത ടിക്കറ്റ് നിരക്ക് അനുവദിക്കില്ല

റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ വിജയ്; അമിത ടിക്കറ്റ് നിരക്ക് അനുവദിക്കില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് നായകനാകുന്ന ചിത്രമായ ‘ജന നായകൻ’ റിലീസിന് മുന്നോടിയായി ടിക്കറ്റ് വിൽപ്പനയിൽ സുതാര്യത ഉറപ്പാക്കാൻ താരം പ്രത്യേക നിർദേശങ്ങൾ നൽകിയതായി റിപോർട്ടുകൾ .ആരാധകർ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജന നായകന്റെ അമിത ടിക്കറ്റ് നിരക്ക്, ബെനിഫിറ്റ് ഷോകളുടെ പേരിലുള്ള അധിക ഈടാക്കൽ എന്നിവ ഒഴിവാക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസിനിടെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴുവാക്കാനാണ് വിജയ് ഇങ്ങനെ ഒരു മുൻകരുതൽ  എടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെറിയ വിവാദങ്ങൾ പോലും സിനിമയെക്കാൾ വലിയ ചർച്ചയാകാമെന്നും അത് ചിത്രത്തിന്റെ വിജയത്തെ ബാധിക്കാമെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി തിയേറ്ററുകളിലെ ടിക്കറ്റ് വിൽപ്പന അധികൃതർ കർശനമായി നിരീക്ഷിക്കുമെന്നും റിപ്പോർട്ടുകളുണ്ട് . സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്ന തിയേറ്ററുകൾക്കെതിരെ കടുത്ത നടപടിയുണ്ടാകാനും, ഗുരുതര നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

വിജയ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന സമയങ്ങളിൽ വൻ ആരാധക തിരക്കും പല സ്ഥലങ്ങളിലും കരിഞ്ചന്തയും ഉയർന്ന ടിക്കറ്റ് നിരക്കും മുമ്പ് വിവാദമാകാറുണ്ടായിരുന്നു . തൻ മുഖ്യമന്ത്രി ആയി ഇരിക്കെ ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാണ് താരത്തിന്റെ നീക്കം.

Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in