Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിഎം ശ്രീ' പദ്ധതിയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

'പിഎം ശ്രീ' പദ്ധതിയിൽ തുടരാൻ കേരളം; കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്

കേന്ദ്ര സര്‍ക്കാരിന്റെ 'പിഎം ശ്രീ' പദ്ധതിയുമായി കേരളം മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ പദ്ധതിയുടെ കരാര്‍ വ്യവസ്ഥകളില്‍ ഇളവ് തേടാനാണ് തീരുമാനം. മുന്‍പ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇതിനുള്ള പ്രാഥമിക കരാറില്‍ ഒപ്പിട്ടിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കത്ത് നല്‍കിയിട്ടില്ലെന്നും, നിലവിലെ സാഹചര്യത്തില്‍ പിഎം ശ്രീ പദ്ധതിയില്‍ തുടരാന്‍ സംസ്ഥാനം നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഇതിനായി നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തീരുമാനിക്കുക.

സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കാന്‍ അനുവദിക്കാതെ പദ്ധതി തുടരാനാണ് ശ്രമമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. സ്‌കൂള്‍ കരിക്കുലത്തില്‍ (പാഠ്യപദ്ധതി) പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കി മാത്രമായിരിക്കും മുന്നോട്ട് പോവുക. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങാനാണ് കേരളത്തിന്റെ തീരുമാനം. സര്‍ക്കാരിന്റെ ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതി ജൂലൈ 1 മുതല്‍ നടപ്പിലാക്കി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സിയുടെ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലും സിറ്റി ബസ് ആക്കി മാറ്റിയിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനമാണ് വി.ഡി. സതീശന്‍ ഉന്നയിച്ചത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ 4 സര്‍വ്വകലാശാലാ വിസിമാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അന്ന് അതിനെതിരെ ഒന്നും മിണ്ടാതിരുന്ന പിണറായി വിജയനെ, അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. നിലവിലെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെയും വി.ഡി. സതീശന്‍ തള്ളിക്കളഞ്ഞു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in