Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ഇന്ത്യക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ചത് അമേരിക്ക അന്വേഷിക്കും; പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപണം

ഇന്ത്യക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ചത് അമേരിക്ക അന്വേഷിക്കും; പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപണം
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ എഫ്-16 ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇന്ത്യക്കെതിരെ എഫ് -16 യുദ്ധവിമാനം പാകിസ്ഥാന്‍ ദുരുപയോഗം ചെയ്തതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്ക കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. പാകിസ്ഥാന്റെ ഭാഗത്ത് കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് അടക്കമുളള കാര്യങ്ങളാണ് അമേരിക്ക അന്വേഷിക്കുന്നത്. നേരത്തെ എഫ്-16 യുദ്ധവിമാനം പാകിസ്ഥാന്‍ ഉപയോഗിച്ചതിന് ഇന്ത്യ തെളിവുകള്‍ കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധകരാര്‍ പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്ക് മാത്രമേ പാകിസ്ഥാന് എഫ്-16 യുദ്ധവിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യന്‍ വാദം. കഴിഞ്ഞദിവസം എഫ്-16 വിമാനത്തില്‍ നിന്ന് തൊടുത്ത അമ്രാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ തെളിവായി നിരത്തിയിരുന്നു. ഇന്ത്യയുടെ സൈനിക സജ്ജീകരണങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്താന്‍ പാകിസ്ഥാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ വാദിക്കുകയായിരുന്നു. ഇന്ത്യക്കെതിരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടില്ല എന്ന പാകിസ്ഥാന്റെ വാദത്തിന്റെ മുനയൊടിച്ച് കൊണ്ടായിരുന്നു ഇന്ത്യയുടെ തെളിവ് നിരത്തല്‍. എഫ്-16 യുദ്ധവിമാനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ കുറിച്ച് അറിവുണ്ടെന്ന് പറഞ്ഞ അമേരിക്ക ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. പാകിസ്ഥാന്റെ കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് ഒരു തീരുമാനം എടുക്കുന്നതിന് മുന്‍പ് ചില വസ്തുതകള്‍ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വക്താവ് പറഞ്ഞു.

Related articles

See all
Popular News

കുതിച്ചുയർന്ന് വിക്രം–1, രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണം വിജയം

World

ഷെറിന്‍ മാത്യൂസിന്റെ കൊലപാതകം: വളര്‍ത്തമ്മ സിനിയെ കോടതി വെറുതെ വിട്ടു, മോചനം 15മാസത്തെ ജയി...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

"ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം": ഇതിഹാസ യാത്രയയപ്പിൽ ആരാധകരോട് വിടപറഞ്ഞ് മെസ്സി

Save your stories

Sign in